bahrainvartha-official-logo
Search
Close this search box.

കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ അ​ധ്യാ​പ​ക​നി​ൽ​ നി​ന്ന്​ ബഹ്‌റൈനിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അമരക്കാരനായുള്ള യാത്ര; ജോസഫ് തോമസിൻറെ വിയോഗത്തിൽ അനുശോചിച്ച് പ്രവാസലോകം

Asian school

മനാമ: ബഹ്‌റൈനിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനും ഏഷ്യൻ സ്കൂൾ ചെയർമാനുമായ ജോസഫ് തോമസ് (74) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശിയാണ്.

കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ അ​ധ്യാ​പ​ക​നി​ൽ​നി​ന്ന്​ ബഹ്‌റൈനിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ലേ​ക്കുള്ള ജോസഫ് തോമസ് ൻറെ വളർച്ച ബഹ്‌റൈൻ പ്രവാസ ലോകത്തിന് ഒരുകാലത്തും വിസ്മരിക്കാൻ കഴിയാത്തതാണ്. കോ​ട്ട​യം ജി​ല്ല​യി​ലെ മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്വ​ദേ​ശി​യാ​യ ജോ​സ​ഫ്​ തോ​മ​സി​ന്​ അ​ധ്യാ​പ​നം ആ​യി​രു​ന്നു എ​ന്നും ഇ​ഷ്​​ട വി​ഷ​യം.​ പാ​ല സെൻറ്​ തോ​മ​സ്​ കോ​ള​ജി​ൽ​നി​ന്ന്​ ആ​ർ​ട്​​സി​ൽ ബി​രു​ദം നേ​ടി നേ​രെ പു​റ​പ്പെ​​ട്ട​ത്​ നാ​ഗാ​ലാ​ൻ​ഡി​ലേ​ക്കാ​ണ്. അവിടെയും കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

1970ൽ ​ദി​മാ​പൂ​രി​ലെ ഹോ​ളി ക്രോ​സ്​ സ്​​കൂ​ളി​ൽ കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ ടീ​ച്ച​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം പിന്നീട്​ നാ​ഗാ​ലാ​ൻ​ഡി​ലെ ത​ന്നെ പിം​ല​യി​ലെ ഗ​വ. മി​ഡി​ൽ സ്​​കൂ​ളി​ൽ ഹെ​ഡ്​​മാ​സ്​​റ്റ​റാ​യാ​ണ്​ സേ​വ​ന​മ​നു​ഷ്​​ഠി​ച്ച​ത്. പി​ന്നീ​ട്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​നാ​റ​സി​ൽ സെൻറ്​ തോ​മ​സ്​ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ്​ ലെക്​​ച​റ​റാ​യി.

തുടർന്നാണ് 1982ൽ ​അ​ദ്ദേ​ഹം ഉ​ത്ത​ർ​പ്ര​ദേ​ശ്​ വി​ട്ട്​ ബ​ഹ്​​റൈ​നി​ൽ എത്തുന്നതും 1983 മേ​യ്​ 11ന്​ 65 ​വി​ദ്യാ​ർ​ഥി​ക​ളും മൂ​ന്ന്​ ടീ​ച്ച​ർ​മാ​രു​മാ​യി ഏ​ഷ്യ​ൻ കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ എ​ന്ന​ സ്​​കൂ​ളി​ന്​ തു​ട​ക്കം കു​റി​ച്ചതും. 1984ൽ ​സ്​​കൂ​ളി​ൻറെ പേ​ര്​ ഏ​ഷ്യ​ൻ സ്​​കൂ​ൾ ബഹ്‌റൈൻ എന്ന് പുനർനാമകരണം ചെയ്തു. 1989ൽ ​ഉ​മ്മു​ൽ​ഹ​സം കാ​മ്പ​സും 1999ൽ ​ജു​ഫൈ​ർ കാ​മ്പ​സും ആ​രം​ഭി​ച്ചു. അധ്യാപനത്തെ അത്രയേറെ സ്നേഹിച്ച ജോസഫ് തോമസ്ൻറെ ക​ഠി​നാ​ധ്വാ​ന​ത്തി​ൻറെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തിൻറെ​യും ഫലമായാണ് ഇന്ന് 4685 വി​ദ്യാ​ർ​ഥി​ക​ളോടെ​ ഏ​ഷ്യ​ൻ സ്​​കൂ​ൾ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നത്. 2009 ജൂ​ലൈ വ​രെ സ്​​കൂ​ളിൻറെ പ്രി​ൻ​സി​പ്പ​ലും ഡ​യ​റ​ക്​​ട​റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. തു​ട​ർ​ന്ന്​ സ്​​കൂ​ളിൻറെ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റു. ഭാ​വി ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി ജോസഫ് തോമസ് കൊളുത്തിയ അറിവിന്റെ കൈ​ത്തി​രി നാ​ളം അ​നേ​ക​രി​ലേ​ക്ക്​ കൈ​മാ​റി​യാ​ണ്​ വി​ട​വാ​ങ്ങു​ന്ന​ത്.

ഭാര്യ: എലിസബത്ത് ജോസഫ് (ഏഷ്യൻ സ്കൂൾ മാനേജിങ് ഡയറക്ടർ). മക്കൾ: ലവി ജോസഫ് (ഡയറക്ടർ, ഏഷ്യൻ സ്കൂൾ), ടിമ്മി ജോസഫ് (ബിസിനസ്).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!