മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച റമദാൻ ക്വിസ്സിലെ വിജയികളെ പ്രഖ്യാപിച്ചു. സഫ്വാന സബീർ ഒന്നാം സ്ഥാനവും സുമയ്യ ഷാഫി, അനീഷ യൂസുഫ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. തഫ്ഹീമുൽ ഖുർആനെയും സഹാബാ വനിതകളെയും ആസ്പദമാക്കിയുള്ളതായിരുന്നു ചോദ്യങ്ങൾ. ഏരിയ പ്രസിഡന്റ് ബുഷ്‌റ റഹീം വിജയികളെ പ്രഖ്യാപിച്ചു. സോന സക്കരിയ്യ, ഷാനി സക്കീർ എന്നിവർ നേതൃത്വം നൽകി.