bahrainvartha-official-logo
Search
Close this search box.

കോവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധനവ്; ബഹ്‌റൈനിൽ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമാക്കി

moic

മനാമ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ​ഹ്​​റൈ​നി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ മെയ് 21 വെ​ള്ളി​യാ​ഴ്​​ച മുതൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ഷോ​പ്പി​ങ്​ മാ​ളു​ക​ൾ, റീടെയി​ൽ ഷോ​പ്പു​ക​ൾ, ഇ​ൻ​ഡോ​ർ സേ​വ​ന​ങ്ങ​ൾ (റ​സ്​​റ്റാ​റ​ൻ​റ്, സി​നി​മ, സ​ലൂ​ൺ തു​ട​ങ്ങി​യ​വ), സ​ർ​ക്കാ​ർ ഓഫി​സു​ക​ൾ, സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സും സ്വീ​ക​രി​ച്ച്​ 14 ദി​വ​സ​മാ​യ​വ​ർ​ക്കും രോ​ഗ​മു​ക്​​തി നേ​ടി​യ​വ​ർ​ക്കും മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. 

അ​തേ​സ​മ​യം സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ബാ​ങ്കു​ക​ൾ, ഫാ​ർ​മ​സി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല. മാ​ളു​ക​ളി​ലും മ​റ്റും വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പു​തി​യ നി​ബ​ന്ധ​ന ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച്​ മാ​ളു​ക​ൾ​ക്കു​ പു​റ​ത്ത്​ ബോ​ർ​ഡ്​ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ബി ​അ​വെ​യ​ർ ആ​പ്പി​ലെ പ​ച്ച ഷീ​ൽ​ഡ്​ പ​രി​ശോ​ധി​ച്ചാ​ണ്​ ആ​ളു​ക​ളെ അ​ക​ത്ത്​ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

പ​ള്ളി​ക​ളി​ൽ ന​മ​സ്​​കാ​ര​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്കും​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ കോ​വി​ഡ്​ കു​ത്തി​വെ​പ്പോ രോ​ഗ​മു​ക്തി​യോ​ നി​ർ​ബ​ന്ധ​മാ​ക്കി. ​ബി ​അ​വെ​യ​ർ ആ​പ്പി​ൽ പ​ച്ച ഷീ​ൽ​ഡ്​ കാ​ണി​ക്കു​ന്ന​വ​രെ മാ​ത്ര​മാ​ണ്​ പ​ള്ളി​യി​ലേ​ക്ക്​ ക​ട​ത്തി​വി​ടു​ക. 

പ്ര​തി​ദി​ന​മു​ള്ള അ​ഞ്ചു​നേ​ര​ത്തെ ന​മ​സ്​​കാ​ര​ത്തി​നും വെ​ള്ളി​യാ​ഴ്​​ച ജു​മു​അ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക​കാ​ര്യ, ഔ​ഖാ​ഫ്​ മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ്​ വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ 14 ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ക്കു​ മാ​ത്ര​മാ​ണ്​ പ​ള്ളി​ക​ളി​ലും അ​നു​മ​തി. ഇവിടെയും 18 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ച്ച​തി​നാ​ലാ​ണ്​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇന്ന് 2858 പേ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന രോ​ഗ​സ്ഥി​രീ​ക​ര​ണ​മാ​ണ്​ ഇ​ത്. നി​ല​വി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം 19835 ആ​യി ഉ​യ​രു​ക​യും ചെ​യ്​​തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!