bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലേക്കുള്ള പുതിയ യാത്രാ നിബന്ധനകൾ മെയ് 23 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

bahrain

മനാമ: ഇന്ത്യ ഉൾപ്പെടെ അഞ്ച്​ രാജ്യങ്ങളിൽനിന്ന്​ ബഹ്​റൈനിലേക്ക് വരുന്നവർക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മെയ്​ 23, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബഹ്​റൈൻ പൗരൻമാർ, ബഹ്​റൈനിൽ റസിഡൻസ്​ വിസ ഉള്ളവർ, ജി.സി.സി പൗരൻമാർ എന്നിവർക്ക്​ മാത്രമായിരിക്കും പ്രവേശനം. നാഷണാലിറ്റി, പാസ്​പോർട്ട്​സ്, ആൻറ്​ റസിഡൻസ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) ആണ്​ ഇക്കാര്യം അറിയിച്ചത്​.

ഇന്ത്യ, ​പാക്​സിതാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്​ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ്​ പുതിയ നിയന്ത്രണം. ഇൗ രാജ്യങ്ങളിൽ ​കോവിഡ്​ കേസുകൾ ഉയർന്ന സാഹചര്യത്തിൽ നാഷണൽ മെഡിക്കൽ ടീമാണ്​ ഇതുസംബന്ധിച്ച്​ തീരുമാനം എടുത്തത്​.

ആറ്​ വയസിന്​ മുകളിൽ പ്രായമുള്ളവർ യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. ഇവർ ബഹ്​റൈനിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ വെച്ചും തുടർന്ന്​ അഞ്ചാം ദിവസവും 10ാം ദിവസവും കോവിഡ്​ പരിശോധന നടത്തുകയും വേണം.

ഇതിന്​ പുറമേ, യാത്രക്കാർ സ്വന്തം താമസ സ്​ഥലത്ത്​ 10 ദിവസം ക്വാറൻറീനിൽ കഴിയണം. ഇവർ സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാംഗത്തിൻറെയോ താമസ സ്​ഥലത്തിൻറെ രേഖ തെളിവായി ഹാജരാക്കണം. അല്ലെങ്കിൽ, നാഷണൽ ഹെൽത്ത്​ റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) അംഗീകാരമുള്ള ഏതെങ്കിലും ഹോട്ടലിൽ ക്വാറൻറീനിൽ കഴിയണം.

ക്വാറൻറീൻ സൗകര്യം ഒരുക്കാൻ എൻ.എച്ച്​.ആർ.എയുടെ അനുമതിയില്ലാത്ത ഹോട്ടലുകളും മറ്റ്​ താമസ കേന്ദ്രങ്ങളും യാത്രക്കാർക്ക്​ ക്വാറൻറീൻ സൗകര്യം നൽകാൻ പാടില്ലെന്ന്​ ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി അറിയിച്ചു. ക്വാറൻറീൻ സൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്ന ഹോട്ടലുകൾക്ക് എൻ.എച്ച്​.ആർ.എയുടെ ഹെൽത്​ ഫെസിലിറ്റീസ്​ ഡിപ്പാർട്ട്​മെൻറുമായി 17113304 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.നിയമം ലംഘിച്ച്​ ക്വാറൻറീൻ സൗകര്യം നൽകിയാൽ സ്​ഥാപനം താൽക്കാലികമായി അടച്ചുപൂട്ടുകയോ 10000 ദിനാർ വരെ പിഴ ചുമത്തുകയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

23 മുതൽ ഇന്ത്യയിൽനിന്ന്​ വരുന്നവർ ബഹ്​റൈനിൽ റസിഡൻസ്​ വിസ ഉള്ളവരായിരിക്കണം എന്നും യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റിലെ ക്യൂ.ആർ. കോഡ്​ സ്​കാൻ ചെയ്​ത്​ ശരിയായ വിധത്തിലാണെന്ന്​ ഉറപ്പ്​ വരുത്തണമെന്നും​ ഇന്ത്യൻ എംബസി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!