മനാമ :ബഹ്റൈനിൽ താമസിക്കുന്ന പ്രവാസിയുടെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറിയാളെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പാർട്ട്മെന്റിന്റെ വാതിൽ തകർത്താണ് പ്രതി ഉള്ളിൽ കടന്നത്. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് അപ്പാർട്ട്മെന്റ് നിന്നും കണ്ടെത്തി. മൊബൈൽ ഫോണും പണവും ഇയാൾ മോഷ്ടിച്ചു എന്നാണ് കോടതി വിവരങ്ങൾ. 30 വയസുകാരനായ പ്രതിയെ ഹൈക്രിമിനൽ കോടതിയിൽ ഹാജരാക്കി. എന്നാൽ പ്രതി കുറ്റം നിഷേധിച്ചു.