മനാമ: വീ കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വൃക്ക രോഗിയായ നിർധന യുവാവിന് ചികിത്സ ധന സഹായം കൈമാറി. തൃശൂർ ജില്ലയിലെ എടത്തിരുത്തി പഞ്ചായത്ത് സ്വദേശിയായ സുബീഷിനാണ് ചികിത്സ സഹായം കൈമാറിയത്. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന സുബീഷിന്റെ ബന്ധുക്കളാണ് വിവരം വീ കെയർ ഫൌണ്ടേഷൻ ഭാരവാഹികളുടെ ശ്രദ്ധയിൽപെടുത്തുകയും, തുടർന്ന് സഹായധനം കൈമാറുകയുമായിരുന്നു. തുടർചികത്സക്ക് ഒട്ടേറെ പണം ആവശ്യമായ ഈ ഘട്ടത്തിൽ മറ്റു മാർഗങ്ങൾക്കായി യുവാവിന്റെ ബന്ധുക്കൾ കഷ്ടപ്പെടുകയാണ്. വീ കെയർ ഫൗണ്ടേഷന് വേണ്ടി എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് എ ഡി എസ് ശ്രീമതി സരസ്വതി സുബീഷിന്റെ വസതിയിൽ വച്ചു സഹായധനം കൈമാറി. ബന്ധുക്കളും, സുഹൃത്തുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.