മനാമ: കോവിഡ് നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മൂന്ന് റസ്റ്റോറന്റ്കൾ കൂടി അടച്ചു. ആഭ്യന്തരമന്ത്രാലയവും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. 35 റസ്റ്റോറന്റ്കൾ ആരോഗ്യ നടപടികൾ ലംഘിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. 139 കഫേകളിലും റസ്റ്റോറന്റ്കളിലും വെള്ളിയാഴ്ച സംഘം പരിശോധന നടത്തി. 18 വയസ്സിൽ താഴെയുള്ളവരെ പ്രവേശിപ്പിക്കുക, ബി അവയർ ആപ്ലിക്കേഷനിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക, കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 5 റെസ്റ്റോറന്റ്കളും മന്ത്രാലയം അടച്ചുപൂട്ടിയിരുന്നു.