മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

TP

മനാമ: ബഹ്‌റൈനിൽ മൂന്ന് പതിറ്റാണ്ടോളം പ്രവാസിയായി ജോലി ചെയ്യുകയും ബഹ്റൈനിലും, കൊയിലാണ്ടിയിലും സാമൂഹിക രംഗത്തെ നിശബ്ദ സേവകനുമായിരുന്ന ടി.പി ഹമീദ് (63 വയസ്സ്) നാട്ടിൽ നിര്യാതനായി. ബഹ്‌റൈനിൽ നാട്ടുകാരുടെ കൂട്ടായ്മയായ ബഹ്റൈൻ മുസ്ലിം എജ്യുക്കേഷനൽ ആന്റ് വെൽഫെയർ അസോസിയേഷൻ [മിവ] രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ടി.പി ഹമീദ്‌ അതിന്റെ ട്രഷറർ എന്ന നിലയിൽ വിലപ്പെട്ട സേവനം നൽകിയ വ്യക്തിത്വമായിരുന്നു.

കൊയിലാണ്ടിയിലെ സാമൂഹ്യ വിദ്യാഭ്യാസ മേഖലയിൽ സജീവമായ മിവയുടെ നാട്ടിലെ കോഓഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. മുസ്ലിംലീഗിന്റെയും സജീവ പ്രവർത്തകൻ ആയിരുന്നു. ഭാര്യ; സുഹറ, മക്കൾ; ലുബൈബ, ഇർഫാൻ, ഹിഷാം, മരുമകൻ; മൻസൂർ (പുതിയങ്ങാടി).

സഹോദരങ്ങൾ; ടി.പി ഹസ്സൻ കൂട്ടി, ടി.പി. ഹംസ്സ, ടി.പി. മുഹമ്മദ് അലി (ബഹ്‌റൈൻ), ടി.പി.അഹമ്മദ്, ടി. പി. ‌നൗഷാദ് (ബഹ്‌റൈൻ) ഫാത്തിമ, റംല, പരേതനായ അബദുൽ ഖാദർ. സഹോദരീ ഭർത്താക്കന്മാർ; എം.എം. ശരീഫ്‌, പരേതനായ അബദുറഹിമാൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!