bahrainvartha-official-logo
Search
Close this search box.

കോ​വി​ഡ്​ വാക്‌സിനേഷൻ വി​പു​ല​മാ​ക്കി ബഹ്‌റൈൻ; പ്രതിദിനം 31000 ഡോസുകൾ നൽകും

0001-1915787672_20210526_174709_0000

മനാമ: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ കൂടുതൽ വിപുലമാക്കുന്നതായി ആരോഗ്യമന്ത്രി  ഫാ​ഇ​ഖ ബി​ൻ​ത്​ സാ​ഇ​ദ്​ അ​സ്സാ​ലി​ഹ്​ അ​റി​യി​ച്ചു. പ്രതിദിനം പ്രതിരോധ വാക്സിനേഷന്റെ ശേഷി 31,000 ഡോസ് ആയാണ് ഉയർത്തിയത്. പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുടെ അധ്യക്ഷതയിൽ ഉള്ള ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനം. എല്ലാവർക്കും വാക്സിൻ ലഭ്യമാകാൻ 45 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമാക്കണമെന്ന് ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ അഭ്യർത്ഥിച്ചിട്ടുണ്ടന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ബ​ഹ്​​റൈ​നി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള എ​ല്ലാ വാ​ക്​​സി​നും ഉ​ൾ​പ്പെ​ടെ​യാ​ണ്​ ഇ​ത്. 2021-2022 വ​ർ​ഷ​ത്തെ വാ​ക്​​സി​നേ​ഷ​ൻ, ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ന്നി​വ​ക്കാ​യാ​ണ്​ ഇ​ത്ര​യും വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്​​റ്റി​ലാ​ണ്​ ബ​ഹ്​​റൈ​ൻ ആ​ദ്യ​മാ​യി വാ​ക്​​സി​ന്​ ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്. വാ​ക്​​സി​ൻ തേ​ടു​ന്ന ആ​ദ്യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ബ​ഹ്​​റൈ​ൻ. 27 ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ൾ വ​ഴി എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്​​സി​ൻ ന​ൽ​കി വ​രു​ക​യാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന്​ പു​റ​മെ, ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​ർ, കി​ങ്​ ഹ​മ​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ൽ, സി​ത്ര ക​​മേ​ഴ്​​സ്യ​ൽ കോം​പ്ല​ക്​​സ്, ബ​ഹ്​​റൈ​ൻ  ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സ്​ മി​ലി​റ്റ​റി ഹോ​സ്​​പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ക്​​സി​ൻ ന​ൽ​കു​ന്നു​ണ്ട്. എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഇ​ത്ര വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിൻറെ healthalert.gov.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴിയോ ബി അവെയർ അപ്ലിക്കേഷൻ വഴിയോ പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും വാ​ക്​​സി​നും ബൂ​സ്​​റ്റ​ർ ഡോ​സി​നും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്​​തു. സി​നോ​ഫാം വാ​ക്​​സി​ൻ രണ്ട് ഡോസും സ്വീ​ക​രി​ച്ച​വ​ർ​ മാ​ത്ര​മേ ബൂ​സ്​​റ്റ​ർ ഡോ​സി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​തു​ള്ളൂ. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​ർ, അ​മി​ത വ​ണ്ണ​മു​ള്ള​വ​ർ, 50ന്​ ​വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ എ​ന്നി​വ​രാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സി​ന്​ ബി​അ​വെ​യ​ർ ആ​പ്പി​ലൂ​ടെ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

ബ​ഹ്​​റൈ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള വാ​ക്​​സി​നു​ക​ൾ വൈ​റ​സി​നും അ​തിൻറെ വ​ക​ഭേ​ദ​ങ്ങ​ൾ​ക്കു​മെ​തി​രെ ഫ​ല​പ്ര​ദ​വും സു​ര​ക്ഷി​ത​വു​മാ​ണ്. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ തീ​വ്ര​ത കു​റ​വാ​യി​രി​ക്കും. അ​തേ​സ​മ​യം, വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ണെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്ത​രു​തെ​ന്നും മന്ത്രി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!