bahrainvartha-official-logo
Search
Close this search box.

കോവിഡ് നിയമലംഘനം; സ്ഥാപനങ്ങൾ അടച്ചു പൂട്ടി പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ്

മനാമ :കോവിഡ്  നടപടികൾ പാലിക്കാത്തതിനെ തുടർന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് ഒരാഴ്ചത്തേക്ക് ഒരു  റസ്റ്റോറന്റ് , ​രണ്ട് ​ സ​ലൂ​ണു​ക​ൾ, ഒ​രു ലേ​ഡീ​സ്​ ബ്യൂ​ട്ടി പാ​ർ​ല​ർ, ഒ​രു സ്​​പോ​ർ​ട്​​സ്​ കേ​ന്ദ്രം എന്നിവ അടച്ചു പൂട്ടി. ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വയുമായി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​​ശോ​ധ​ന ന​ട​ത്തി​യ​ത്.

പരിശോധനയിൽ 13 റസ്റ്റോറന്റ് കൾ നിയമ ലംഘനം നടത്തിയതായി കണ്ടെത്തുകയും ഇവർക്ക് പിഴ ചുമത്തുകയും ചെയ്തു. വൈറസിനെ നേരിടുന്നതിനായി ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ മുന്നോട്ടുവെച്ച മുൻകരുതൽ നടപടികളും തീരുമാനങ്ങളും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ കർശന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്നും​ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!