കവർച്ചക്കെത്തിയ അക്രമികളെ കീഴടക്കാൻ സഹായിച്ച ജീവനക്കാർക്ക് ലുലു ഗ്രൂപ്പിന്റെ അംഗീകാരം

IMG-20190314-WA0040

അബുദാബി: കഴിഞ്ഞ ആഴ്ചയിൽ 2 ആയുധമേന്തിയ മോഷ്ടാക്കളുമായി ധീരമായി പോരാടിയ ജീവനക്കാരുടെ കർത്തവ്യ ബോധത്തിനും ധീരതയ്കും ലുലു ഗ്രൂപ്പിന്റെ സ്‌നേഹോഷ്‌മളമായ അംഗീകാരം.മുഖ്താർ സെമൻ (കണ്ണൂർ), അസ്ലം പാഷ മുഹമ്മദ് (ഹൈദ്രാബാദ്) എന്നിവർക്ക് ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം. എ യൂസഫലി അബുദാബിയിൽ ലുലു ഗ്രൂപ്പ് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രത്യേക അവാർഡും 5,000 ദിർഹം പ്രതിഫലവും നൽകി ആദരിച്ചു. കൂടാതെ രണ്ടു പേർക്കും ഉടനടി പ്രൊമോഷൻ നൽകാനും നിർദേശം നൽകി.

മുഖ്താർ, അസ്ലം എന്നിവരുടെ ധൈര്യത്തെയും വിശ്വാസ്യതയേയും പുകഴ്ത്തിയ യൂസുഫലി യു.എ.ഇ പോലീസിനെയും രാജ്യത്തിൻറെ സുരക്ഷാ സംവിധാനങ്ങളെയും പ്രതേകം പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!