കെഎംസിസി സൂപ്പർ സ്‍പെഷ്യാലിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച  

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റര് സഹകരണത്തോടെ നടത്തുന്ന സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും മാർച്ച് 16 നു ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മനാമ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.

കെഎംസിസി ജില്ലാ കമ്മിറ്റിയുടെ വിഷൻ 33 ന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള സൈൻ ഔട്ട് 2k19 ന്റെ ഭാഗമായുള്ള സ്പന്ദനം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷൻ പൂർത്തിയായി.

ജനറൽ വിഭാഗത്തിന് പുറമെ ഗൈനക്കോളജി, പീഡിയാട്രിക്സ്, കാർഡിയോളജി, ഒഫ്താൽമോളജി, വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാണ്.

ഷുഗർ, കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്. തൈറോയ്ഡ്. ഇസിജി പരിശോധനകൾ സൗജന്യമായി ലഭിക്കുന്നതാണ്.

പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ സെമിനാറുകളിൽ വിദഗ്ധ ഡോക്ടർമാർ സംസാരിക്കും.