മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്) ‘പനയോല’ എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. ഓൺലൈനിൽ നടന്ന പ്രകാശന ചടങ്ങിൽ എഴുത്തുകാരൻ വൈശാഖൻ മുഖ്യാതിഥിയായി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, പാലക്കാട് എൻ.ആർ.ഐ ട്രസ്റ്റ് ചെയർമാൻ ഡോ. മോഹൻ മേനോൻ, വേദ ഐ.ടി സൊലൂഷൻസ് സി.ഇ.ഒ രഞ്ജിത്ത് എം.കെ, മീര രവി (സലാം ബഹ്റൈൻ മാഗസിൻ), എഴുത്തുകാരി ശ്രീദേവി മധു എന്നിവർ സംസാരിച്ചു.
