മനാമ :സർക്കാർ ജീവനക്കാർക്കും സർക്കാർ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാർക്കും ആഴ്ച തോറും റാപിഡ് ആൻറിജൻ ടെസ്റ്റ് നടത്തണമെന്ന സിവിൽ സർവീസ് ബ്യൂറോയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ഡ്യൂട്ടി ജീവനക്കാർക്കും കോവിഡ് റാപ്പിഡ് പരിശോധന ആരംഭിച്ചു. ഇതിന്റെ മുൻകരുതൽ എന്നോണം വിവരാവകാശ മന്ത്രാലയം ടെസ്റ്റിംഗ് ടീമിനായി പരിശീലന വർക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. വർക്ഷോപ്പിൽ 20 വോളണ്ടിയേഴ്സും സർക്കാർ ജീവനക്കാരും പങ്കെടുത്തു.
മെഡിക്കൽ ടെസ്റ്റിംഗ് കാമ്പെയ്നുകൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മികച്ച പരിശീലനവും, റാപ്പിഡ് ടെസ്റ്റ് നടത്തുന്ന രീതികളെ കുറിച്ചും വിദഗ്ദ്ധർ ജീവനക്കാർക്ക് പരിശീലനം നല്കിയിട്ടുണ്ട് .
സാമ്പിളുകൾ എങ്ങനെ എടുക്കണമെന്നും അവയെ സുരക്ഷിതമായും വേഗത്തിലും വിശകലനം ചെയ്യുന്നതിനെക്കുറിച്ചുമുള്ള പ്രായോഗിക പരിശീലനവും ഉദ്യോഗസ്ഥാർക്ക് ലഭിച്ചിട്ടുണ്ട് . സുരക്ഷ ഉറപ്പാക്കുന്നതിനായി പോസിറ്റീവ് സാമ്പിളുകൾ കൈകാര്യം ചെയുമ്പോൾ പാലിക്കേണ്ട രീതികളും വർക്ഷോപ്പിലൂടെ ജീവനക്കാർ പരിശീലനം നേടിയിട്ടുണ്ട് . രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശക്തമായ പരിശോധനകളും നടപടികളും നടക്കുന്നുണ്ട്.