bahrainvartha-official-logo
Search
Close this search box.

പരിശോധനകൾ തുടരുന്നു: 38 റെസ്റ്റോറന്റ്കൾക്കും കഫേകൾക്കും എതിരെ നടപടി

violation

മനാമ : ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള കൊവിഡ് നിബന്ധനകൾ ലംഘിച്ച 38 റസ്റ്റോറന്റ്കൾക്കും കഫേകൾക്കുമെതിരെ ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. ഫുഡ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ 192 റസ്റ്റോറന്റ്കളിലും കഫെകളിലും നടത്തിയ പരിശോധനകളെ തുടർന്നാണ് നടപടി. മുൻകരുതൽ നടപടികൾ ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.

ആഭ്യന്തരമന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും ചേർന്നു കൊണ്ടാണ് മുൻകരുതൽ നടപടികളും പ്രോട്ടോകോളുകളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനായുള്ള പരിശോധനകൾ നടത്തുന്നത്. നിയമ ലംഘനം കണ്ടെത്തിയാൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തു കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 10 വരെ തുടരും. ഉപഭോക്​താക്കൾക്ക്​ നേരിട്ട്​ സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്​ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്നാണ് നിയമം. ഇത്തരം സ്​ഥാപനങ്ങൾക്ക്​ ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച്​ സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!