മനാമ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച നിർബന്ധിത മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ വലിദ് അൽ മാനിയ പറഞ്ഞു. അടുത്ത രണ്ടാഴ്ച നിർണായകമാണെന്നും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ സാഹചര്യത്തെ മറികടക്കാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2020 ഒക്ടോബറിൽ രാജ്യം നേടിയ വിജയത്തെ അനുകരിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.