മനാമ: മുഹറഖ് ബംഗാളി ഗല്ലിയിൽ ദീർഘകാലമായി മത്സ്യകച്ചവടം നടത്തിയിരുന്ന വടകര ചോറോട് സ്വദേശി സുലൈമാൻ 54 വയസ്സ് ഇന്ന് രാത്രി (14/3/2019) കോഴിക്കോട് മിംസിൽ വെച്ച് മരണപെട്ടു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബഹ്‌റൈൻ കിങ്അഹ്മദ് ഹോസ്പിറ്റലിൽ ചികിത്സതേടിയിരുന്നുു. തുടർചികിത്സക്ക് വേണ്ടി നാട്ടിൽ പോയതായിരുന്നു. ചെറിയ മൂന്ന് ചെറിയ ആൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുലൈമാൻ.