മനാമ: എവറസ്റ്റ് കൊടുമുടി കീഴടക്കി തിരിച്ചെത്തിയ റോയൽ ഗാർഡ് സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് മേധാവിയുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിച്ചു. റോയൽ ഗാർഡ് ടീമിന്റെ ചരിത്രപരമായ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റോയൽ ഗാർഡ് ചരിത്രപരമായ നേട്ടം കൈവരിക്കുകയും അതുവഴി ബഹ്റൈന്റെ നാമം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ടീമിനെ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഫോൺ കോളിലൂടെ അഭിനന്ദിച്ചിരുന്നു. റോയൽ ഗാർഡ് ടീമിന്റെ കഠിനമായ പ്രയത്നവും അർപ്പണബോധവും ധീരതയും മാതൃകാപരമാണ്. തുടർച്ചയായ ശ്രമങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ സാധിച്ചത് ഏറെ സന്തോഷം ഉളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.