കാ​ൾ സെൻറ​റി​ലെ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കണം; 444 ലേക്ക് അടിയന്തര സാഹചര്യങ്ങളിൽ മാത്രം ബന്ധപ്പെടണമെന്ന് അധികൃതർ

മനാമ :കോ​വി​ഡ്​ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള 444 എ​ന്ന ന​മ്പ​റി​ലേ​ക്ക്​ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം വി​ളി​ക്ക​ണ​മെ​ന്ന്​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗം ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ ഓർ​മി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ​ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കാ​ൻ ഇ​തു സ​ഹാ​യി​ക്കും. പൊ​തു​വാ​യ സം​ശ​യ​ങ്ങ​ൾ​ക്ക്​ ബീ ​അ​വെ​യ​ർ ആ​പ്, healthalert.gov.bh എ​ന്നി​വ​യെ ആ​ശ്ര​യി​ക്കാം. മെ​യി​ൽ മാത്രം ഏ​ഴ്​ ല​ക്ഷം കാ​ളു​ക​ളാ​ണ്​ കാ​ൾ സെൻറ​റി​ൽ എ​ത്തി​യ​ത്. ഇ​തി​ൽ 49 ശ​ത​മാ​ന​വും പൊ​തു​വാ​യ സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കാ​നാ​യി​രു​ന്നു. ‘രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യ 1,63,000 കാ​ളു​ക​ളി​ൽ 63 ശ​ത​മാ​ന​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​യി​രു​ന്നി​ല്ല. യ​ഥാ​ർ​ഥ​ത്തി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക്​ കൃ​ത്യ​സ​മ​യ​ത്ത്​ മ​റു​പ​ടി ന​ൽ​കാ​ൻ ഇ​ത്​ ത​ട​സ്സ​മാ​കു​ന്നു.

കാ​ൾ സെൻറ​റി​ലെ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഏ​തു കാ​ര്യ​ത്തി​നാ​ണോ വി​ളി​ക്കു​ന്ന​ത്​ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​പ്​​ഷ​ൻ വി​ളി​ക്കുമ്പോ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം. പൊ​തു​വാ​യ സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​ന്​ ബീ ​അ​വെ​യ​ർ ആ​പി​ലും വെ​ബ്​​സൈ​റ്റി​ലും പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചോ​ദ്യ​ങ്ങ​ൾ​ക്ക്​ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ മ​റു​പ​ടി ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.