bahrainvartha-official-logo
Search
Close this search box.

കോവിഡ് രോഗികൾക്കായി സ്മാർട്ട് ട്രേ ഒരുക്കി കുട്ടികൾ

smart tray

മനാമ: കോവിഡ് രോഗികൾക്ക് ഭക്ഷണം നൽകുന്നതിനായി സ്മാർട്ട് ഡിവൈസ് ഒരുക്കി ബഹ്റൈനിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ തന്നെ അവർക്ക് ഭക്ഷണം എത്തിച്ചു നൽകാൻ സഹായിക്കുന്നതരത്തിലുള്ള പദ്ധതിയാണ് കുട്ടികൾ തയ്യാറാക്കിയത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സയന്റിഫിക് ഡിസ്ചാർജ് ഫോറത്തിന്റെ പത്താം എഡിഷനോട് അനുബന്ധിച്ചാണ് കുട്ടികൾ ഈ ഉപകരണം തയാറാക്കിയത് . തുഗ്ലി പ്രൈമറി സ്കൂൾ ഫോർ ഗേൾസ് സ്കൂളിലെ കുട്ടികളാണ് ഈ പദ്ധതി തയ്യാറാക്കിയത്. പ്രിവൻഷൻ മൊബൈൽ ട്രേ എന്നാണ് ഈ ഉപകരണത്തിന് കുട്ടികൾ പേര് നൽകിയിരിക്കുന്നത്. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന ഈ ട്രെയിലൂടെ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗികൾക്കും ഭക്ഷണം എത്തിച്ചു നൽകാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിലൂടെ കുടുംബാംഗങ്ങൾക്ക്   രോഗിയുമായിട്ടുള്ള സമ്പർക്കം ഇല്ലാതാക്കാൻ സാധിക്കുകയും കോവിഡ് വ്യാപനം തടയാൻ സാധിക്കും  ചെയ്യും .മറിയം ഇബ്രാഹിം, ഫാത്തിമ ഷേക്കർ, സൈനബ് അൽ സയ്യിദ് ഹുസൈൻ എന്നിവരാണ് ഈ ഉപകരണം തയാറാക്കിയത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!