‘മാംഗോ മാനിയ’; മാമ്പഴ മേളയുമായി ലുലു ഹൈപ്പർമാർക്കറ്റ്‌സ്

lulu mango mania

മനാമ: 10 രാജ്യങ്ങളിൽനിന്നുള്ള 61 ഇനം മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘മാംഗോ മാനിയ’ എന്ന പേരിൽ മാമ്പഴ മേളക്ക് തുടക്കമായി. ജൂൺ 5 ന് ആരംഭിച്ച മേള ജൂൺ 12 വരെ തുടരും. മാങ്ങ അച്ചാർ, ഡെസേർട്ട്​ തുടങ്ങിയ മാമ്പഴ വിഭവങ്ങളും ‘മാംഗോ മാനിയ’യുടെ ആകർഷണമാകും. ഒപ്പം തന്നെ ലുലു ഹോട്​ ഫുഡ്​ ആൻറ്​ കോൾഡ്​ ഫുഡ്​ വിഭാഗത്തിൽ മാങ്ങ മീൻ കറി, മാങ്ങ ചിക്കൻ കറി, മാങ്ങ പൂരി തുടങ്ങിയ വിഭവങ്ങളും ആസ്വദിക്കാം.

ഇന്ത്യ, പാകിസ്​താൻ, ശ്രീലങ്ക, ഉഗാണ്ട, വിയറ്റ്​നാം, ഇന്തോനേഷ്യ, കെനിയ, തായ്​ലൻഡ്​, യെമൻ, കൊളംബിയ എന്നിവിടങ്ങളിൽനിന്നുള്ള മാമ്പഴങ്ങളാണ് പ്രധാനമായും​ മേളയിൽ എത്തിയിരിക്കുന്നത്​.

ദാന മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ​​ശ്രീവാസ്​തവ മേള ഉദ്​ഘാടനം ചെയ്​തു. ലുലു ഗ്രൂപ്പ്​ ഡയറക്​ടർ ജുസെർ രൂപവാലയും മുതിർന്ന ഉദ്യോഗസ്​ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈ വർഷത്തെ മാംഗോ മാനിയ ഉദ്​ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ പറഞ്ഞു. ബഹ്​റൈൻ – ഇന്ത്യൻ സമൂഹങ്ങൾക്ക് ഒരുപോലെ ഈ മേള ആസ്വാദ്യകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!