മനാമ: ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം മോഷ്ടിക്കപ്പെട്ടുവെന്ന പരാതിയുമായി 34 വയസുകാരനായ യുവാവ് കോടതിയെ സമീപിച്ചു. സുഹൃത്തിന് പണം നൽകാനായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം മോഷ്ടിക്കപ്പെട്ടുവെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. അക്കൗണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും മോഷ്ടിക്കപ്പെട്ടു. 34 കാരനായ പാകിസ്ഥാനി, സഹപൗരനായ സൂപ്പർവൈസറുടെ വിചാരണയിൽ തെളിവ് നൽകുകയായിരുന്നു. 514 ദിനാർ ഇയാൾ മോഷ്ടിച്ചു എന്നാണ് ആരോപണം. മോഷണത്തിനായി പ്രതി മറ്റാരുടെയെങ്കിലും സഹായം ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയം പ്രോസിക്യൂട്ടർ ഉന്നയിച്ചു. ഇരയുടെ അനുമതിയില്ലാതെ ബാങ്കുമായി ബന്ധപ്പെട്ട പാസ്‌വേർഡും കാർഡും എങ്ങനെ പ്രതി മനസ്സിലാക്കി എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ബാങ്ക് വിവരങ്ങൾ ആരുമായും പങ്കു വെച്ചിട്ടില്ലെന്ന് ഇര പറഞ്ഞു. സഹപ്രവർത്തകൻ 20 ദിനാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ബെനിഫിറ്റ് പേ വഴി പണമിടപാട് നടത്താൻ സാധിക്കാതെ വന്നപ്പോൾ ഇയാൾ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. എന്നാൽ ഇയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം മറ്റൊരാൾ ആവശ്യപ്പെട്ടതിനെ തുടർന്ന് അയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകിയെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.