bahrainvartha-official-logo
Search
Close this search box.

‘സ്പന്ദനം’; കെഎംസിസി സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും സെമിനാറും ശ്രദ്ധേയമായി

IMG-20190316-WA0054

സ്ത്രീകള്‍ക്കായി സ്തനാര്‍ബുധ ബോധവല്‍ക്കരണവും നടന്നു

മനാമ: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സ്പന്ദനം സൂപ്പർ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി പ്രവാസി രോഗികളും കുടുംബങ്ങളുമാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയതെന്ന് സംഘാടകർ അവകാാശപ്പെട്ടു. മലയാളികൾക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ തിങ്ങിനിറഞ്ഞ ജനസഞ്ചയം കേമ്പിന്റെ വിജയം വിളിച്ചോതുന്നതായിരുന്നു.

ക്യാന്പില്‍ സ്ത്രീകള്‍ക്ക് മാത്രമായി സ്തനാര്‍ഭുത ബോധവല്‍ക്കരണ സെമിനാറും സൗജന്യ വൈദ്യ പരിശോധനയും പ്രത്യേകം സംഘടിപ്പിച്ചിരുന്നു. ഇതും സ്ത്രീ ജനപങ്കാളിത്തത്താല്‍ ക്യാമ്പ് ശ്രദ്ധേയമായി. ഉത്ഘാടന സെഷൻ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് നിർവഹിച്ചു. കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ്‌ അബൂബക്കർ ഹാജി മുട്ടുങ്ങൽ അധ്യക്ഷനായി. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സിഇഒ ഹബീബ് റഹ്മാന്‍, മെഡിക്കല്‍ അഡ്മിന്‌സ്‌ട്രേറ്റര്‍ ഡോ. ഷംനാദ്,കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്‌വി ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ഓർഗാനസിംഗ് സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ജില്ല പ്രസിഡന്റ്‌ എ പി ഫൈസൽ, ഒഐസിസി േഗ്ലാബല്‍ പ്രസിഡന്റ് രാജു കല്ലുംപുറം, കെഎംസിസി സെക്രെട്ടറിയേറ്റ് മെമ്പർ സികെ അബ്ദുറഹിമാന്‍ എന്നിവര്‍ ആശം സയര്‍പ്പിച്ചു.സമസ്ത ട്രഷറർ അബ്ദുൽ വാഹിദ്, കെഎംസിസി സംസ്ഥാന നേതാക്കളായ ഗഫൂർ കൈപ്പമംഗലം, സിദീഖ് കണ്ണൂർ, മുസ്തഫ കെ പി, ഷാഫി പറക്കട്ടെ, മൊയ്‌ദീൻ എന്നിവർ സന്നിഹിതരായിരുന്നു.

കെഎംസി സി കോഴിക്കോ ട് ജില്ലാ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫൈസല്‍ കണ്ടിത്താഴ നന്ദിയും പറഞ്ഞു. ഷിഫ അല്‍ ജസീറക്കുള്ള കെഎംസിസിയുടെ ഉപഹാരം ഡയരക്ടര്‍ ഷബീര്‍ അലി ഏറ്റുവാങ്ങി. ജില്ലാ കെഎംസിസിയുടെ വിഷൻ33 ന്റെ വിജയകരമായ നടത്തിപ്പിന് ശേഷം അതിന്റെ പരിസമാപ്‌തിപരിസമാപ്തി കുറിച്ച് കൊണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള സൈൻ ഔട്ട് 2k19 പദ്ധതിയിലെ ആദ്യപരിപാടിയാണ് മെഡിക്കൽ ക്യാമ്പ്.

 ബോധവല്‍ക്കരണ സെമിനാറില്‍ ഷിഫ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. അനീസ ബേബി നജീബ് ക്ലാസ് എടുത്തു. വളരെ നേരത്തെ കണ്ടുപിടിച്ച് ശരിയായി ചികിത്സിച്ചാല്‍ എണ്‍പതു മുതല്‍ തൊണ്ണൂറു ശതമാനം ആളുകളിലും പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമാണിതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറാണു സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നല്‍കിയാല്‍ രോഗിയുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

ക്യാമ്പില്‍ വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പരിശോധനകളും ഉണ്ടായിരിന്നു. 700 ഓളം പേര്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തു.  മെഡിക്കല്‍ ക്യാമ്പില്‍ സ്‌പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍മാരായ ഡോ. കുഞ്ഞിമൂസ, ഡോ. സമീര്‍, ഗൈനോക്കളജിസ്റ്റുമാരായ ഡോ. സുനിത കുംബ്ല, ഡോ. ആയിഷ, കാര്‍ഡിയോളജിസ്റ്റ് ഡോ. ഷൈമ, ഒഫ്താല്‍മോളജിസ്റ്റ് ഡോ. ശ്രേയസ് പാലവ്, സ്‌പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിന്‍ ഡോക്ടര്‍മാരായ ബിജു മോസസ്, ടിഎ നജീബ്, ജനറല്‍ ഫിസിഷ്യമാരായ ഡോ. നിജേഷ് മേനോന്‍, ഡോ. ജിബി കോശി എന്നിവര്‍ പരിശോധന നടത്തി. കുട്ടികള്‍ക്ക് കേള്‍വി പരിശോധനയും കാഴ്ച പരിശോധനയും നടത്തി.

കാര്‍ഡിയോളജിസ്റ്റ് നിര്‍ദേശിച്ച 50 പേര്‍ക്ക് സൗജന്യമായി ഇസിജി പരിശോധിച്ചു. 425 പേര്‍ക്ക് ഷുഗര്‍, കൊളസ്‌ട്രോള്‍, െ്രെടഗ്ലിസറെയ്ഡ്, തൈറോയ്ഡ്(ടിഎസ്എച്ച്) പരിശോധനകള്‍ സൗജന്യമായി നല്‍കി. ഇതോടൊപ്പം മാമോഗ്രഫി, സിടി, എക്കോ, ടിഎംടി എന്നീ പരിശോധനകളില്‍ 50 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാക്കി. ഒപ്റ്റിക്കല്‍സിനും 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയിരുന്നു.

ക്യാമ്പിന് കെഎംസിസി കോഴിക്കോട് ജില്ലാ നേതാക്കളായ നാസ്സർ ഹാജി, അസ്‌ലം വടകര, ശരീഫ് വില്യാപ്പള്ളി, അഷ്‌റഫ് നരിക്കോടൻ, മൻസൂർ പി വി എന്നിവരും ഷിഫ ജീവ നക്കാരും നേതൃത്വം നല്‍കി.

കാസ്സിം നൊച്ചാട്, മഹമൂദ് ഇ പി, ഇസ്ഹാഖ്കോറോത്ത് , അഷ്‌റഫ് അഴിയൂർ, മുസ്തഫ മയ്യന്നൂർ, ഷഹീർ മുഹമ്മദ്, സാജിദ് അരൂർ, ഹമീദ് ഓട്ടപ്പള്ളി, റഫീഖ് പുളിക്കാവ്, ഹുസൈൻ വടകര, ഉമ്മർ സി കെ, ഫിറോസ് കല്ലായി, ഹുസൈൻ മക്യാട്, ഹാരിസ് താമരശ്ശേരി, അഷ്‌റഫ് തോടന്നൂർ, കാസ്സിം കോട്ടപ്പള്ളി, കുയ്യാലിൽ മഹമൂദ് ഹാജി, അഷ്‌റഫ്‌ കാട്ടില പീടിക, ജെപി കെ തിക്കോടി, ഹമീദ് വാണിമേൽ, ഹാഫിസ് വള്ളിക്കാട്, ഷാജഹാൻ, സി കെ കുഞ്ഞബ്ദുള്ള, ഹമീദ്, അബ്ദുൽ കാദർ ശരീഫ്, സകരിയ എടച്ചേരി, ഹുസൈൻ വയനാട്, സലാം മമ്പാട്ടുമൂല, നൂറുദ്ധീൻ മുണ്ടേരി, റഫീഖ് തോട്ടക്കര, ശറഫുദ്ധീൻ മാരായമംഗലം, അഹമ്മദ് കണ്ണൂർ, സഹീർ കാട്ടാമ്പള്ളി, ഇബ്രാഹിം പുറക്കാട്ടിരി, മുസ്തഫ, കെഎംസിസി ജില്ല വനിതാവിങ് , ഹരിത ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!