മനാമ: കോവിഡ് ബാധിച്ച് മലയാളി ബഹ്റൈനിൽ നിര്യാതനായി. എറണാകുളം ആലുവ വെസ്റ്റ് വെളിയത്തുനാട് എടയപുറത്ത് വീട്ടിൽ അബ്ദുൽ റഷീദ് (55) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. ന്യൂ സീസൺ ട്രേഡിങ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ദീർഘനാൾ വി.എം.ബി കമ്പനിയിൽ സെയിൽസ് വിഭാഗത്തിലും ജോലി ചെയ്തിരുന്നു. ഭാര്യ: റംല. രണ്ട് മക്കളുണ്ട്.
