മനാമ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇലക്ട്രോണിക് മാലിന്യ സംസ്കരണത്തിനുള്ള പദ്ധതിയുമായി ബഹ്റൈൻ സ്റ്റോക്ക് എക്സ്ചേഞ്ച്. പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ, ക്രൗൺ ഇൻഡസ്ട്രീസ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങളുടെ പുനരുപയോഗവും ഇലക്ട്രോണിക് മാലിന്യങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.ഇലക്ട്രോണിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷം ഉണ്ടാകാത്ത രീതിയിൽ ഉപയോഗിച്ചും മികച്ച രീതിയിലുള്ള മാലിന്യ സംസ്കരണം നടത്തിയും ബഹ്റൈൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് സി ഇ ഒ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദിന
പറഞ്ഞു.