bahrainvartha-official-logo
Search
Close this search box.

കോവിഡ്  നിയമ ലംഘനം നടത്തിയ 52 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു

violations

മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നിർബന്ധിത കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച 52 റസ്റ്റോറന്റ്കൾക്കും കഫേകൾക്കും എതിരെ ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. 174 റസ്റ്റോറന്റ്കളും കഫേകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. കോവിഡ് നിയമങ്ങൾ പാലിക്കാത്ത റസ്റ്റോറന്റ്കൾക്കും കഫേകൾക്കുമെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ദേശീയ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നടപടികൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു. രാജ്യത്തു കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരും.

ഉപഭോക്​താക്കൾക്ക്​ നേരിട്ട്​ സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്​ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം സ്​ഥാപനങ്ങൾക്ക്​ ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച്​ സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്​. നിർബന്ധിത മുൻകരുതൽ നടപടികളിൽ ചെറിയ ലംഘനങ്ങൾ വരുത്തിയ ഔട്‍ലെറ്റുകളുടെ ഉടമകൾക്ക് ക്രമക്കേടുകൾ ഉടൻ പരിഹരിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!