തുടർഭരണം അണികളുടെ മാനസികനില തകർത്തു: ഒഐസിസി ബഹ്‌റൈൻ

oicc

മനാമ: കേരളത്തിൽ സി പി എം ന് തുടർഭരണം ലഭിച്ചത് മൂലം അണികളുടെ മാനസിക നില തകർന്നതായി ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ആലത്തൂർ എം പി രമ്യ ഹരിദാസിനെതിരെ നടന്ന കൈയേറ്റത്തെ ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പട്ടികജാതിക്കാരിയായ വനിത എന്ന പരിഗണന പോലുംനൽകാതെ തെരുവിൽ നേരിട്ടത് അധികാരത്തിന്റെ മുഷ്കാണ്. തെരുവിൽ നേരിടാനുള്ള ശ്രമങ്ങളെ തെരുവിൽ തന്നെ തന്നെ പ്രതിരോധിക്കാൻ കഴിവുള്ള ശക്തമായ പ്രസ്ഥാനത്തിൽ ആണ് രമ്യ ഹരിദാസ് പ്രവർത്തിക്കുന്നത് എന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾ മനസ്സിലാക്കിയാൽ നല്ലതാണ്. അധികാരം തലക്ക് പിടിച്ച സി പി എം അണികൾ കേരളത്തിൽ നടന്ന വനംകൊള്ളയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ആണോ എന്ന് സംശയിക്കേണ്ടി വരും.

സംസ്ഥാനത്തു തുടർഭരണം ലഭിച്ചതിന്റെ അഹങ്കാരം ആണ് കാണിക്കുന്നത് എങ്കിൽ ദീർഘകാലം ഭരണം ലഭിച്ച പശ്ചിമബംഗാളിലെ സ്ഥിതി കേരളത്തിലും ഉണ്ടാകാൻ അധികകാലം കത്തിരിക്കേണ്ടി വരില്ല എന്നും,നേതാക്കൾ അണികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്നും ഒഐസിസി അഭിപ്രായപ്പെട്ടു.
രമ്യ ഹരിദാസ് എം പി ക്ക്‌ നേരെ നടന്ന കൈയേറ്റ ശ്രമങ്ങളെ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ ശക്തായി അപലപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!