കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് സംരക്ഷണം നൽകുന്ന കാര്യം പരിഗണനയിലെന്ന് പ്രധാനമന്ത്രി

cabinet-meeting

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫയുമായും മറ്റ് മന്ത്രിമാരുമായും ഓൺലൈൻ കൂടിക്കാഴ്ച നടത്തി. കോവിഡ് വ്യാപനംമൂലം സാമ്പത്തിക നഷ്ടം ബാധിച്ച മേഖലകൾക്ക് പിന്തുണ നൽകുന്നതിനും സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഉചിതമായ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. രാജ്യത്തെ സ്വദേശികളുടെയും താമസക്കാരുടെയും സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ രാജ്യം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 കൊറോണ വൈറസിനെ നേരിടാനായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്‌സ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചതോടൊപ്പം രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയ്ക്കായി മുൻനിര പ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ വരും തലമുറയ്ക്ക് പ്രചോദനം നൽകുന്നതാണെന്ന് പ്രിൻസ് സൽമാൻ പറഞ്ഞു. പ്രതിരോധകുത്തിവെപ്പുകൾ രജിസ്റ്റർ ചെയ്യേണ്ടതിന്റെയും സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും പ്രിൻസ് സൽമാൻ ഓർമിപ്പിച്ചു.  ആഗോള സംഭവവികാസങ്ങളും വൈറസ് സംബന്ധമായ ഡാറ്റകളും പരിശോധിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ നൽകുന്ന പിന്തുണയെ പ്രിൻസ് സൽമാൻ ചർച്ചയിൽ ഉയർത്തിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!