bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ മാസ്ക് ധരിക്കാത്തതിന് ഇതുവരെ നടപടി സ്വീകരിച്ചത് 85,773 പേർക്കെതിരെ 

violation

മനാമ: രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം ഇതുവരെ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 85,773 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ. 9,974 കേസുകളാണ് സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. 11,665 ബോധവത്കരണ പദ്ധതികൾ രാജ്യത്ത് ഇതുവരെ നടത്തിയിട്ടുണ്ട്. ഇതുവരെ 16,690 കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് കോളുകൾ ദേശീയ ആംബുലൻസ് സർവീസിന് ലഭിച്ചിട്ടുണ്ട്. കോവിഡിനെ നേരിടാൻ ദേശീയ ടാസ്‌ഫോഴ്‌സ് നിശ്ചയിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ ജനങ്ങൾ പൂർണമായും പാലിക്കണമെന്ന് പോലീസ് ഡയറക്ടറേറ്റുകൾ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!