മനാമ: അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വ്യക്തിഗത ഡാറ്റാ പരിരക്ഷണ നിയമം നടപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നീതിന്യായ, ഇസ്ലാമിക് കാര്യ, എൻഡോവ്‌മെൻറ് മന്ത്രാലയം ആരംഭിച്ചു. പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.pdp.gov.bh എന്ന വെബ്സൈറ്റിൽ കരട് നിയമവുമായി ബന്ധപ്പെട്ട് വ്യക്തികളുടെയും കമ്പനികളുടെയും കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതാ ലംഘനം ലഘൂകരിക്കുന്നതിനും വ്യക്തിഗത ഡാറ്റ പരിരക്ഷിക്കുന്നതിനുമുള്ള നടപടികളാണ് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗുരുതരമായ സ്വകാര്യത ലംഘനങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ നിയമപരമായ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് വ്യക്തികളുടെ സ്വകാര്യതയ്ക്ക് സംരക്ഷണം നൽകാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.