മനാമ: രാജ്യത്ത് ലൈസൻസുള്ളതും വാണിജ്യ റെജിസ്ട്രേഷൻ ഉള്ളതുമായ ഇ-സ്റ്റോറിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ, ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം 15 ദിവസത്തിനുള്ളിൽ സാധനം മാറ്റി വാങ്ങാനോ തിരികെ നൽകാനോ ഉള്ള അവകാശം ഉപഭോക്താവിന് ഉറപ്പുനൽകുന്നുണ്ടന്ന് വ്യവസായ മന്ത്രാലയം അറിയിച്ചു. സാധനത്തിന് തകരാർ സംഭവിക്കുകയോ പ്രതീക്ഷിച്ച അംഗീകൃത സവിശേഷതകൾ ഇല്ലെങ്കിലും മാറ്റി വാങ്ങാൻ സാധിക്കുമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.