bahrainvartha-official-logo
Search
Close this search box.

പുതിയ ഡ്രൈവ്-ത്രൂ കോവിഡ് പരിശോധന കേന്ദ്രം സന്ദർശിച്ച് ടാസ്ക് ഫോഴ്സ് മേധാവി

featured image (23)

മനാമ: മുഹറഖ് ഗവർണറെറ്റിൽ പുതിയതായി ആരംഭിച്ച ഡ്രൈവ് ത്രൂ കോവിഡ് പരിശോധന കേന്ദ്രം നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് മേധാവിയും സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ സന്ദർശിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനു സമീപത്തായാണ് കേന്ദ്രം തുറന്നിരിക്കുന്നത്. ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ, ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് എന്നിവിടങ്ങളിലായി കോവിഡ് പരിശോധനയ്ക്കായി നേരത്തെ രണ്ട് കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. പുതിയ കേന്ദ്രം ആരംഭിച്ചതോടെ നിലവിൽ മൂന്ന് പരിശോധന കേന്ദ്രങ്ങൾ രാജ്യത്ത് പ്രവർത്തിക്കും.

 രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നൽകുന്ന പിന്തുണകളെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിക്കുന്ന മുൻകരുതൽ നടപടികൾ നടപ്പിലാക്കാൻ സഹായിക്കുന്ന ആരോഗ്യപ്രവർത്തകരെയും ഫ്രണ്ട് ലൈനർമാരെയും അദ്ദേഹം അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!