bahrainvartha-official-logo
Search
Close this search box.

ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി സതേൺ ഗവർണർ ഇസാ ടൗൺ സന്ദർശിച്ചു 

featured image (27)

മനാമ: പൗരന്മാരുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും വികസന പദ്ധതികളുടെ പ്രവർത്തനങ്ങളും പുരോഗതിയും മനസ്സിലാക്കുന്നതിനുമായി സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ ഇസ ടൗൺ സന്ദർശിച്ചു. ജനങ്ങളുടെ പ്രധാന ആവശ്യങ്ങളെ കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.

ഇസ ടൗണിലെ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചും മുൻകൂട്ടി തയ്യാറാക്കിയ വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പദ്ധതികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

വിവിധ ഘട്ടങ്ങളിലായി ഇസാ ടൗൺ സോഷ്യൽ സെന്റർ സമൂഹത്തിനു നൽകിയ സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 

പൗരന്മാരുമായി ബന്ധപ്പെടാനും അവരുടെ ആവശ്യങ്ങൾ വിലയിരുത്താനുമുള്ള ഗവർണറേറ്റിന്റെ താത്പര്യത്തെ അദ്ദേഹം പ്രശംസിച്ചു. വിവിധ വകുപ്പുകളുമായി സഹകരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഗവർണറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ പറഞ്ഞു. പ്രവർത്തനങ്ങൾക്കായുള്ള നിർദ്ദേശം നൽകുന്ന രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയെയും പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും അദ്ദേഹം പ്രശംസിച്ചു. അടിസ്ഥാനസൗകര്യം, റോഡ് പുനരുദ്ധാരണം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!