bahrainvartha-official-logo
Search
Close this search box.

മനാമയെ ആരോഗ്യനഗരമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

health city

മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയെ ലോകാരോഗ്യ സംഘടന ആരോഗ്യ നഗരമായി പ്രഖ്യാപിച്ചു. WHO വിദഗ്ധസംഘം വിവിധ ഘട്ടങ്ങളിൽ നടത്തിയ പരിശോധനകൾക്കും വിശകലനത്തിനും ശേഷമാണ് പ്രഖ്യാപനം നടത്തിയത്. മനാമയുടെ മികച്ച ആരോഗ്യ സേവനങ്ങളും പരിപാടികളും ഈ പദവി നൽകിയതിന് പ്രധാന കാരണമായതായി ആരോഗ്യ മന്ത്രി പറഞ്ഞു. ആരോഗ്യകരമായ പരിസ്ഥിതി, മികച്ച ജീവിത ഗുണനിലവാരം, സമ്പൂർണ ശുചിത്വം, എല്ലാവർക്കും ആരോഗ്യപരിചരണം, എന്നിവയാണ് ആരോഗ്യ നഗരം പദവിയിൽ ലക്ഷ്യമിടുന്നത്.

വിവിധ മേഖലകളുടെ സംഗമവും സമൂഹത്തിന്റെ സജീവമായ പങ്കാളിത്തവുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ഡബ്ലിയു എച്ച് ഒ റീജണൽ ഡയറക്ടർ ഡോക്ടർ അഹമ്മദ് അൽ മന്ദാരി പറഞ്ഞു.സർക്കാരിനെയും ജനങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനമാണ് ആരോഗ്യ നഗരത്തെ വ്യത്യസ്തമാക്കുന്നത്. 1986 ലാണ് ഡബ്ലിയു എച്ച് ഒ യുടെ ആരോഗ്യ നഗരം പദ്ധതി ആരംഭിച്ചത്. 2018 മാർച്ചിലാണ് ക്യാപിറ്റൽ ഗവർണറേറ്റ് ലോകാരോഗ്യ സംഘടനയുമായി ഈ പദ്ധതിയുടെ ഭാഗമാകാനുള്ള സഹകരണ പത്രം ഒപ്പ് വെച്ചത്. ഉമ്മുൽഹസ്സത്തെയാണ് ആദ്യ നഗരമായി പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

ആരോഗ്യ നഗരമായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങളിൽ 80 ശതമാനവും മനാമയിൽ പൂർത്തിയാക്കിയിട്ടുണ്ട്. ആറുമാസം കൊണ്ടാണ് മനാമ ഈ വിജയം കൈവരിച്ചത്. ച​രി​ത്ര​പ​ര​വും ഭൂ​മി​ശാ​സ്​​ത്ര​പ​ര​വും വാ​ണി​ജ്യ​പ​ര​വു​മാ​യ പ്ര​ത്യേ​ക​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മ​നാ​മ​യെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​രോ​ഗ്യ ന​ഗ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പ​ല​തും നേ​ര​ത്തേ ന​ഗ​രം കൈ​വ​രി​ച്ചി​രു​ന്നു. 

സു​ര​ക്ഷി​ത​മാ​യ റോ​ഡു​ക​ൾ, അ​ഴു​ക്കു​ചാ​ൽ, വൈ​ദ്യു​തി, ശു​ചി​ത്വ സം​വി​ധാ​നം, മ​ലി​നീ​ക​ര​ണ മു​ക്ത​മാ​യ അ​ന്ത​രീ​ക്ഷം, പാ​ർ​ക്കു​ക​ൾ, ഹ​രി​ത മേ​ഖ​ല​ക​ൾ എ​ന്നി​വ ന​ഗ​ര​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു. അ​തോ​ടൊ​പ്പം, ക്ല​ബു​ക​ൾ, കാ​യി​ക, സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും സ​ജീ​വ​മാ​യി​രു​ന്നു.

 2018 നവംബറിലാണ് ബഹ്റൈനിലെ ആരോഗ്യ നഗരമായി ഉമ്മുൽഹസ്സത്തെ പ്രഖ്യാപിച്ചത്. തു​ട​ർ​ന്ന്, എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ന​ഗ​ര​ങ്ങ​ൾ ആ​രോ​ഗ്യ ന​ഗ​ര​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി.

 കിഴക്കൻ മെഡിറ്റേറിയനിലെ റീജണൽ ഓഫീസിൽ നടത്തിയ വെർച്വൽ ചടങ്ങിലാണ് ആരോഗ്യ നഗരമായി മനാമയെ തെരഞ്ഞെടുത്തത്. ആരോഗ്യമന്ത്രി ഫഈഖ ബിൻത് സെയ്ദ് അൽ സാലിഹ്, ക്യാപിറ്റൽ ഗവർണർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യമേഖലയ്ക്ക് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നൽകിയ പിന്തുണയെയും നിർദ്ദേശങ്ങളെയും ആരോഗ്യമന്ത്രി പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!