small icons
small icons

ഷെരീഫ് വില്ല്യാപ്പള്ളിക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി

New Project (2)

മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷെരീഫ് വില്ല്യാപ്പള്ളിക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദ്യമായ യാത്രയയപ്പ് നൽകി. മനാമ കെ-സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിലെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.

ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം ആശംസിച്ചു. തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ രൂപീകരണ കാലം മുതൽ സജീവമായി കൂടെയുള്ള ഷെരീഫ്, സംഘടനയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണെന്ന് യോഗം വിലയിരുത്തി. പ്രവാസം അവസാനിപ്പിച്ചാലും നാട്ടിൽ തണലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി തുടരുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ തണലിന്റെ വകയായുള്ള സ്നേഹോപഹാരം ഷെരീഫ് ഏറ്റുവാങ്ങി. തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും പിന്തുണയ്ക്കും അദ്ദേഹം മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു.

ട്രഷറർ യു.കെ. ബാലൻ, വൈസ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, ഷബീർ മാഹി, അബ്ദുൽ ജലീൽ അബ്ദുല്ല, ഫൈസൽ മടപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. എ.പി. ഫൈസൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!