മനാമ: കോവിഡ് വ്യാപകമായതിൻറെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ ഏര്‍പ്പെടുത്തിയ ഭാഗിക ലോക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കരുതല്സ്പര്ശവുമായി കെ.എം.സി.സി ബഹ്റൈന്‍. വരുമാനം നിലച്ചവര്‍ക്കും ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായവര്‍ക്കുമാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോഴും റമദാനിലും ആയിരക്കണക്കിന് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തിരുന്നു.കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെയുള്ള ഭക്ഷ്യക്കിറ്റിെൻറ വിതരണോദ്ഘാടനം കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എ.പി. ഫൈസല്‍, വളൻറിയര്‍ ക്യാപ്റ്റന്‍ സിദ്ദീഖ് കണ്ണൂരിന് നല്കി നിര്‍വഹിച്ചു. 200ഓളം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.
കെ.എം.സി.സിയുടെ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേനയാണ് ഭക്ഷ്യക്കിറ്റുകള്‍ സമാഹരിക്കുന്നത്.ഇവ വളൻറിയര്‍മാര്‍ മുഖേന ബഹ്റൈനിലെ വിവിധയിടങ്ങളില്‍ പ്രയാസപ്പെടുന്നവരിലേക്ക് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്.
ലോകംതന്നെ അതിഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പരസ്പരമുള്ള കരുതലുകളാണ് സമാശ്വാസമെന്നും കെ.എം.സി.സിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങളും സഹകരണവും നൽകുന്ന എല്ലാവര്ക്കും നന്ദി അര്‍പ്പിക്കുന്നതായും കെ.എം.സിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.