മനാമ: കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനുമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ഓൺലൈൻ ആയി കെ.പി.എ ഓപ്പൺ ഹൌസുകൾ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് റിഫ ഏരിയയുടെ നേതൃത്വത്തിൽ ഓപ്പൺ ഹൌസ് നടക്കുന്നതോടെ ഇതിനു തുടക്കമാകും, തുടർന്ന് വിവിധ ദിവസങ്ങളിൽ സൽമാബാദ്, ഹമദ് ടൌൺ, ബുദൈയ, മനാമ, സൽമാനിയ, ഗുദേബിയ, മുഹറഖ്, സിത്ര, ഹിദ്ദ് എന്നീ ഏരിയകൾ സംഘടിപ്പിക്കുന്ന ഓപ്പൺ ഹൌസ് ഉണ്ടാകും എന്ന് പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. റിഫ ഏരിയ ഓപ്പൺ ഹൌസ് വിവരങ്ങൾക്ക് ഏരിയ പ്രസിഡന്റ് ജിബിൻ (3836 5466), ഏരിയ സെക്രട്ടറി അൻഷാദ് (3315 8284) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്