മനാമ: ഗാർഹിക തൊഴിലാളികൾക്കായുള്ള പുതിയ സിസ്റ്റം പ്രാബല്യത്തിൽ. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി(LMRA)യാണ് കഴിഞ്ഞ ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചത്. ഇത് പ്രകാരം ജോലിക്കായുള്ള അപേക്ഷയും പെർമിറ്റ് ഇഷ്യൂ ചെയ്യലും എല്ലാം ഇലക്ട്രോണിക്കലി അംഗീകൃതമായ 105 റിക്രൂട്ട്മെന്റ് ഏജൻസി വഴി ആയിരിക്കും നടക്കുക.
ഈ പുതിയ സിസ്റ്റo നടപ്പാക്കുന്നതിലൂടെ അപേക്ഷകർക്ക് ഒന്നോ രണ്ടോ വർഷത്തേക്ക് ഗാർഹിക തൊഴിലാളി പെർമിറ്റ് ഇഷ്യൂ ചെയ്യാനോ പുതുക്കി നൽകുവാനോ സാധിക്കുo. അഗീകൃതം അല്ലാത്ത ഏജൻസി വഴിയുള്ള ഇടപാടുകൾ പാടില്ല എന്ന് LMRA ചീഫ് എക്സിക്യൂട്ടീവ് Ausamah Al Absi മുന്നറിയിപ്പ് നൽകുന്നു. അംഗീകൃത ഏജൻസികളെ പറ്റിയുള്ള വിവരങ്ങൾ www.lmra.bh എന്ന വെബ് സൈറ്റിലോ 1756055 എന്ന LMRA കോൾ സെന്റർ വഴിയോ അറിയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.