bahrainvartha-official-logo

ഒന്നര വര്‍ഷമായുള്ള പ്രവേശന വിലക്ക് നീക്കുന്നു; ഓഗസ്റ്റ് 1 മുതല്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി

IMG-20210617-WA0218

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കാനൊരുങ്ങുന്നത്.

വാക്‌സിൻ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. ഫൈസർ, അസ്ട്രസെനക (കോവീഷീൽഡ് ), മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈറ്റ് അംഗീകരിച്ച വാക്‌സിനുകൾ. ഈ വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി.

കുവൈത്തിലേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് 7 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ തുടരേണ്ടിവരും, പിസിആർ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിക്കും. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ കുവൈത്തിൽ വാക്സിൻ ലഭിച്ച പ്രവാസികൾക്ക് വിദേശയാത്ര ചെയ്യാനും ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ച് മടങ്ങാനും കഴിയും. കുത്തിവയ്പ് എടുക്കാത്ത കുവൈറ്റ് പൗരന്മാരെ ഒഴികെ യാത്ര ചെയ്യുന്നതിൽ നിന്ന് തടയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!