കേന്ദ്ര -കേരള സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണന; ഒഐസിസി നിൽപ് സമരം നടത്തി

മനാമ: കേന്ദ്ര -കേരള സർക്കാരുകളുടെ പ്രവാസികളോട് ഉള്ള അവഗണയിൽ പ്രതിഷേധിച്ചു കൊണ്ട് ഒഐസിസി – ഇൻകാസ് നേതാക്കളുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ നിൽപ് സമരം നടത്തി. കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ അകപ്പെട്ടു പോയ പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ അടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരുന്നു ഒ .ഐ.സി.സി – ഇൻകാസ് ഭാരവാഹികൾ സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പ് സമരം നടത്തിയത്. ഗൾഫ് പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുക , വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികളെ സഹായിക്കുക , പ്രവാസി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുന:രധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാകുക, വിദേശത്ത് കോവിഡ് വന്ന് മരണപെട്ട പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകുക, പ്രവാസി വിദ്യാർത്ഥി എന്ന പേരിൽ ഈടാക്കുന്ന ഫീസ് കുറക്കുക പാവപെട്ട പ്രവാസികൾകളുടെ റേഷൻ കാർഡ് തരം മാറ്റുക എന്നിആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.പിസി സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്തു . വിവിധ ജി.സി.സി രാജ്യങ്ങളിലെ ഭാരവാഹികളായ രാജു കല്ലുംപുറം,മഹദേവൻ വാഴശ്ശേരിയിൽ, കെ ടി എ മുനീർ, ബിജു കല്ലുമല, ചന്ദൻ കല്ലട, സിദിഖ് ഹസ്സൻ, ശങ്കര പിള്ള കുമ്പളത്ത്, എൻ ഒ ഉമ്മൻ, അനിൽ കണ്ണൂർ, സെമീർ നദവി തുടങ്ങിയവർ ആണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് സമരം നടത്തിയത് .