പ്രവാസികളുടെ മക്കൾക്ക്​ ബിരുദ പഠനത്തിനുള്ള സ്​കോളർഷിപ്പിന്​ അപേക്ഷിക്കാം

മനാമ: പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും ബി​രു​ദ പ​ഠ​ന​ത്തി​നു​ള്ള സ്​​കോ​ള​ർ​ഷി​പ് പ്രോ​ഗ്രാ​മി​ന്​ (എ​സ്.​ഡി.​പി.​സി) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വി​ഷ്​​ക​രി​ച്ച സ്​​കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി​യി​ൽ ബ​ഹ്​​റൈ​ൻ ഉ​ൾ​പ്പെ​ടെ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. മൊ​ത്തം 69 രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ത.

മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ൾ ഒ​ഴി​കെ മ​റ്റ്​ കോ​ഴ്​​സു​ക​ൾ​ക്കാ​ണ്​ പ​ഠ​ന സ​ഹാ​യം ല​ഭി​ക്കു​ക. ട്യൂ​ഷ​ൻ ഫീ​സ്, അ​ഡ്​​മി​ഷ​ൻ ഫീ​സ്, മ​റ്റു ചെ​ല​വു​ക​ൾ എ​ന്നി​വ സ്​​കോ​ള​ർ​ഷി​പ്​ പ​രി​ധി​യി​ൽ വ​രും.

ഓരോ വ​ർ​ഷ​വും 150 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കു​ക. ഇ​തി​ൽ 50 എ​ണ്ണം പി.​ഐ.​ഒ അല്ലെങ്കിൽ  ഒ.​സി.​ഐ വി​ഭാ​ഗ​ത്തി​ലും 50 എ​ണ്ണം എ​ൻ.​ആ​ർ.​ഐ വി​ഭാ​ഗ​ത്തി​ലും 50 എ​ണ്ണം ഇ.​സി.​ആ​ർ (എ​മി​ഗ്രേ​ഷ​ൻ ചെ​ക്ക്​ റി​ക്വ​യേ​ർ​ഡ്) രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കു​മാ​ണ് നൽകി വരുന്നത്. ഇ.​സി.​ആ​ർ വി​ഭാ​ഗ​ത്തി​ലെ 17 സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ഇ​ന്ത്യ​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നീ​ക്കി​വെ​ച്ച​താ​ണ്.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 11,12 ക്ലാ​സു​ക​ൾ വി​ദേ​ശ​ത്തു​നി​ന്ന്​ പാ​സാ​യ​വ​രാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, ഇ.​സി.​ആ​ർ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ ഇ​ന്ത്യ​യി​ൽ പ​ഠി​ക്കു​ന്ന മ​ക്ക​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്​​സി​റ്റീ​സ്​ (എ.​ഐ.​യു) അം​ഗീ​ക​രി​ച്ച സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി (10+2) അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത നേ​ടി​യ​വ​രാ​യി​രി​ക്ക​ണം.

2021 ജൂ​ലൈ 31ന്​ 17-21 ​പ്രാ​യ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ഴ്​​സു​ക​ളി​ൽ പ്ര​േ​വ​ശ​നം നേ​ടി​യ​വ​ർ www.spdcindia.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ആ​ദ്യ വ​ർ​ഷം ​മൊ​ത്തം ഫീ​സി​െൻറ 75 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ 4000 ഡോ​ള​ർ (ഏ​താ​ണോ കു​റ​വ്​ അ​തു ല​ഭി​ക്കും) ആ​ണ്​ സ്​​കോ​ള​ർ​ഷി​പ്​ തു​ക. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും നി​ശ്ചി​ത മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച്​ സ്​​കോ​ള​ർ​ഷി​പ് ല​ഭി​ക്കും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 2021 ന​വം​ബ​ർ 30 ആണ്. സ്​​കോ​ള​ർ​ഷി​പ് സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ൾ eoi.gov.in/bahrain/?pdf12961?000 എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.