മനാമ: കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനം വരെ കേരളക്കരയില്‍ നിലനിന്ന ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാന്‍ പൂര്‍വ്വികര്‍ കൈകൊണ്ട ഭക്ഷണ രീതിയാണ് സമൃതിയുടെ വര്‍ത്തമാനത്തിലും മലയാളികള്‍ക്കിടയില്‍ നിലനിലനില്‍ന്നതെന്നും ആരോഗ്യകരവും പോഷകാഹാര പ്രധാനവുമായ അവസ്ഥയിലേക്ക് നിലവിലെ രീതിയെ പരിവര്‍ത്തിപ്പിക്കാന്‍ പോന്ന ആഹാര സാക്ഷരത മലയാളി കൈവരിക്കണമെന്നും ഇന്ത്യന്‍ ഓര്‍ത്തോപതി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റും ഗ്രന്ഥകാരനും, തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിഗ്രാമം ചീഫ് ഫിസിഷ്യനുമായ ഡോ: പി എ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഇസ്ലാഹീ സെന്‍റെര്‍ നടത്തുന്ന എക്സ്പെര്‍ട്ട് ടോക്ക് എന്നപരിപാടിയുടെ ഭാഗമായി അതിജീവനത്തിന്‍റെ ആരോഗ്യം വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനത്തിന്ന് സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണത്തിന്നു പകരം ശാരീരിക ആരോഗ്യത്തിന്നും രോഗ പ്രതിരോധത്തിന്നും സഹായിക്കാത്ത അമിത ഭക്ഷണവും അനന്തരമുണ്ടാകുന്ന രോഗങ്ങളെ തുരത്താന്‍ നടത്തുന്ന വ്യാഴാമവും എത്രകണ്ട് മലയാളിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് വിചിന്തനം നടത്തേണ്ടതുണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാം കൈവരിച്ച അക്ഷര സാക്ഷരതക്ക് തുല്യമായ ആരോഗ്യ സാക്ഷരതയിലൂടെ മാത്രമേ ഇത്തരം സാമൂഹിക പ്രശനങ്ങളുടെ പരിഹരം സാധ്യമാവുകയൊള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വരുന്ന സെഷനില്‍ ഉപവാസം മെന്ന വിഷയത്തെ പറ്റി അദ്ദേഹം സംസാരിക്കും. റിയാസ് നെടുവംചേരി സ്വാഗതവും, ഹസീന സിറാജ് നന്ദിയും പറഞ്ഞു.