മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദേശിയ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നടപടികൾ ഔട്ലെറ്റുകൾ പാലിക്കുന്നുണ്ടോയെന്ന പരിശോധനയും ബോധവൽക്കരണ പ്രചാരണവും കൃത്യമായി തുടരുന്നുണ്ടന്ന് വ്യവസായ-വാണിജ്യ ടൂറിസം മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ അഷ്റഫ് പറഞ്ഞു.
ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് നിയമ നിർവഹണ ഉദ്യോഗസ്ഥർ രണ്ടായിരത്തിലധികം സ്ഥാപനങ്ങൾ പരിശോധിച്ചതായും നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച തായും അദ്ദേഹം പറഞ്ഞു.
പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകളും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കണമെന്നും ഫീൽഡ് സന്ദർശനം തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.