മനാമ: കാൻസർ കെയർ ഗ്രൂപ്പിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ: വി.പി. ഗംഗാധരന്റെ ക്ലാസും തുടർന്ന് ചോദ്യോത്തര അഭിമുഖവും മാർച്ച് 22 വെള്ളിയാഴ്ച വൈകീട്ട് 6 :30 ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ: പി.വി. ചെറിയാൻ അറിയിച്ചു. കാൻസർ രംഗത്തെ ന്യൂതന ചികിത്സ, പ്രതിരോധ മാർഗങ്ങൾ ഉൾപ്പെടുന്ന പ്രസന്റേഷനോട് കൂടിയുള്ള ക്ലാസ്സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പ്രസ്തുത ദിവസ്സം ഉച്ചക്ക് 2 മണിമുതൽ 6 മണിവരെ ഡോ: ഗംഗാധരൻ രോഗികളെ പരിശോധിക്കുന്നുണ്ട്. കാൻസർ രോഗികൾക്കും, കാൻസർ സംബന്ധമായി റിപ്പോർട്ട് സഹിതം വരുന്ന ബന്ധുക്കൾക്കുമായി മാത്രമായിരിക്കും സൗജന്യ മെഡിക്കൽ പരിശോധന. ഇതിനായി ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി.സലിം (33750999), ട്രെഷറർ സുധീർ തിരുനിലത്ത് (39461746), ഹോസ്പിറ്റൽ വിസിറ്റ് കൺവീനർ ജോർജ് കെ. മാത്യു (33093409) രജിസ്‌ട്രേഷൻ ഇൻചാർജ് അബ്ദുൽ സഹീർ (33197315) എന്നിവർക്ക് വാട്സ്ആപ്പ് മെസ്സേജിലൂടെയോ, cancercarebahrain@gmail എന്ന ഇമെയിൽ വിലാസത്തിലോ പേരും പ്രധാന റിപ്പോർട്ടും അയച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.