മനാമ: ദിവസങ്ങൾക്ക് മുൻപ് ജോലിക്കായി ബഹ്റൈനിലെത്തിയ മലയാളി മരണപ്പെട്ടു. കുറ്റ്യാടി സ്വദേശി കുഞ്ഞബ്ദുള്ളയാണ് മനാമയിലെ താമസ സ്ഥലത്ത് വച്ച് ഇന്ന് മരണപ്പെട്ടത്. ഡ്രൈവറായി ജോലിയിൽ പ്രവേശിക്കാനിരിക്കേയാണ് മരണം സംഭവിച്ചത് .മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബഹ്റൈൻ കെ എം സി സി പ്രവർത്തകർ അറിയിച്ചു.