ഐ വൈ സി സി മനാമ ഏരിയ പ്രസിഡൻ്റ്ന് യാത്ര അയപ്പ് നൽകി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ഐ വൈ സി സി മനാമ ഏരിയ പ്രസിഡൻ്റ് ശ്രീ. നബീലിന് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഐ വൈ സി സി അംഗമായ നാൾ മുതൽ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ വ്യക്തിത്വം ആയിരുന്നു നബീൽ അബ്ദുൾ റസാഖ്. യാത്രയയപ്പ് വേളയിൽ ദേശീയ പ്രസിഡൻ്റ് അനസ് റഹിം സെക്രട്ടറി എബിയോൺ അഗസ്റ്റിൻ എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി. മനാമ ഏരിയ സെക്രട്ടറി അൻസാർ, ഏരിയ അംഗം അനീസ് എന്നിവർ സന്നിഹിതരായിരുന്നു.