ആർ എസ് സി സ്റ്റുഡന്റ്സ് സമ്മർക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ് .സി) പ്രവാസത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വേനൽക്കാല പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. പഠന പാഠ്യേതര വിഷയങ്ങൾ, ആർട്ട്, ക്രാഫ്റ്റ്, മെമ്മറി ടെക്നിക്, ഇസ്‌ലാമിക് പഠനം തുടങ്ങി വിവിധ സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകും.

വിദ്യാർത്ഥികളെ ആധുനിക ലോകത്തോട് സംവദിക്കാൻ പ്രാപ്തരാക്കുകയും, ക്രിയാത്മക ചിന്താ ശേഷി വർദ്ധിപ്പിക്കുകയുമാണ് സമ്മർക്യാമ്പിന്റെ ലക്ഷ്യമെന്ന് ആർ എസ് സി ഗൾഫ് കൗൺസിൽ അറിയിച്ചു.
മീം അക്കാദമിയുടെ സഹകരണത്തോടെ ജൂലൈ പത്ത് മുതൽ ഓഗസ്റ്റ് പത്ത് വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിട്രേഷനും മറ്റ് വിവരങ്ങൾക്കുമായി 38850633, 38891805 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.