മനാമ: ഭരണത്തിന്റെ എല്ലാ മേഖലയിലും സമ്പൂർണ പരാജയമായ, രാജ്യത്തെ ജന ജീവിതം ദുസ്സഹമാക്കിയ നരേന്ദ്ര മോഡി സർക്കാർ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി ജൂൺ 25 ന് ബഹ്‌റൈൻ സമയം ഉച്ചക്ക് 1.30 ന് വെൽഫെയർ പാർട്ടി യുട്യൂബ് ചാനലിലൂടെ സംഘടിപ്പിക്കുന്ന വെർച്വൽ റാലിയിൽ ബഹറൈനിൽ നിന്നും 1000 പേരെ പങ്കെടുപ്പിക്കുവാൻ സോഷ്യൽ വെൽഫെയർ അസ്സോസിയേൻ പ്രസിഡന്റ്ഫ ബദറുദ്ദീൻ പൂവാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്വാഗതസംഘം തീരുമാനിച്ചു. ഫസൽ റഹ്മാൻ കൺവീനറും ജില്ല, മണ്ഡലം ഭാരവാഹികൾ അംഗങ്ങളുമായ സ്വാഗത സംഘം യോഗത്തിൽ സോഷ്യൽ വെൽഫെയർ അസ്സോസിയേൻ എക്സിക്യൂട്ടീവ് കമ്മിറ്റി അയോഗങ്ങളും ജില്ലാഭാരവാഹികളും പങ്കെടുത്തു.
ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും നശിപ്പിച്ചുകളഞ്ഞിരിക്കുകയാണ്. സവര്‍ണ വംശീയ കോര്‍പറേറ്റ് ഭരണമാണ് സംഘ്പരിവാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്‍റെ സമ്പത്ത് സംഘ്പരിവാര്‍ അനുകൂലികളായ ഏതാനും ചില കോര്‍പറേറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. നോട്ടുനിരോധനം, ജി.എസ്.ടി, പെട്രോള്‍-ഡീസല്‍ വില തുടങ്ങി എല്ലാ സാമ്പത്തിക നയങ്ങളും ജനങ്ങള്‍ക്ക് ദ്രോഹകരവും കോര്‍പറേറ്റുകള്‍ക്ക് ഗുണകരവുമായ രീതിയില്‍ നടപ്പിലാക്കുന്നു. അധികാരവും കള്ളപ്പണവും ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കുന്നു. കൊവിഡ് മൂലം ജനങ്ങള്‍ പ്രയാസപ്പെടുമ്പോഴും സംഘ്പരിവാറിന്‍റെ വംശീയ അജണ്ടകള്‍ നടപ്പാക്കുന്നതിലാണ് സര്‍ക്കാറിന്‍റെ ശ്രദ്ധ.
ഇത്രയധികം ജനവിരുദ്ധ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടും സര്‍ക്കാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ഉയര്‍ന്നുവരാത്ത സാഹചര്യത്തിലാണ് ജനവികാരത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി മോദി സര്‍ക്കാറിന്‍റെ രാജി ആവശ്യപ്പെട്ട് ദേശീയ കാമ്പയിന്‍ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പ്രഗല്‍ഭരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി പരിപാടികളാണ് ദേശീയ കമ്മിറ്റി ഇതിനകം സംഘടിപ്പിച്ചത്. സംസ്ഥാനത്തും പലതരം പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടന്നുകഴിഞ്ഞു. ജൂണ്‍ 25ന് നടക്കുന്ന വെര്‍ച്വല്‍ റാലിയോടെയാണ് ദേശീയ പ്രചാരണം സമാപിക്കുന്നത്. പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ ദേശീയ – സംസ്ഥാന നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും.