bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ ആദ്യ ഘട്ടത്തിന് പര്യവസാനം

7 (1)

മനാമ: ഇന്ത്യൻ സ്‌കൂൾ യുവജന ഉത്സവമായ തരംഗ് 2021 ന്റെ ആദ്യ ഘട്ടം സമാപിച്ചു. ആദ്യ ഘട്ടത്തിൽ കവിത രചന , ഉപന്യാസ രചന, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി ഓൺലൈനിൽ പങ്കുകൊണ്ടു. വേനൽക്കാല അവധിക്കു ശേഷം സപ്തംബർ / ഒക്ടോബർ മാസങ്ങളിൽ രണ്ടാം ഘട്ടം മത്സരം സംഘടിപ്പിക്കും.

മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വലിയ കലോത്സവമാണ് ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ. 130 ഓളം ഇനങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്. ഈ കലോത്സവം എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്ക് നൃത്തം, കല, സംഗീതം എന്നിവയിലെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് ധാരാളം അവസരങ്ങൾ നൽകുന്നു.

വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന തരംഗ് പരിപാടി ഓൺലൈനിൽ നടത്താൻ തീരുമാനിച്ചതിലൂടെ കുട്ടികളുടെ മുഖ്യധാരാ വിദ്യാഭ്യാസത്തിൽ പഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നിലനിർത്തുന്നത് ലക്ഷ്യമിടുന്നതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു.

കലോത്സവത്തിന് വിദ്യാർത്ഥികളുടെ ആവേശകരമായ പ്രതികരണം ലഭിച്ചതായി ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. യൂത്ത് ഫെസ്റ്റിവലിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും പരിപാടികൾ ഏകോപിപ്പിക്കുന്നതിൽ നേതൃത്വപരമായ കഴിവു തെളിയിച്ച അധ്യാപകരെയും പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!