മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍ ആറാം വാർഷികത്തോടനുബന്ധിച്ച് ദേശിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 14-മത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സല്‍മാനിയ ബ്ലഡ് ബാങ്കില്‍ വച്ച് 22 മാര്‍ച്ച് 2019 വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതല്‍ 12 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പില്‍ പങ്കെടുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതാണ്. ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും ഭാരവവാഹികള്‍ പത്രകുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ചാരിറ്റി വിംഗ് കണ്‍വീനര്‍ ഷഫീഖ് കൊല്ലവുമായി ബന്ധപ്പെടുക. ഫോണ്‍: 35057630